ചിന്തനീയം

01 Nov 2025

കേരളപിറവി ദിനം, സംസ്കാരത്തിന്റെ നൂറ്റാണ്ടുകൾ പിന്നിട്ട സ്വത ഭൂമി ! കേരളപിറവി ദിനം, മലയാളിയുടെ അഭിമാന ദിനമാണ്! "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന" മാനവികതയുടെ വചനം അരുളിയ ഗുരുദേവന്റെ മണ്ണ്, ജാതീയതകൾക്ക് എതിരെ പോരാട്ടം നയിച്ച അയ്യങ്കാളിയുടെയും,മന്നത്ത് പത്മനാഭന്റെയും വിശുദ്ധ മണ്ണ്. പട്ടംതാണി പിള്ളയും ആർ.ശങ്കറും ബാഫഖി തങ്ങളും സീതി സാഹിബും സി എച്ച് മുഹമ്മദ് കോയയും തുടങ്ങിയവർ നവോത്ഥാന പടവുകൾ പണിത വിദ്യാഭ്യാസ സാംസ്കാരിക ഭൂമിയാക്കി മാറ്റിയ ഇന്ത്യയിലെ മതേതര സ്വർഗ്ഗം. സ്വതന്ത്രാനന്തരത്തിനു ശേഷം ബ്രിട്ടീഷ് ഇന്ത്യയെപ്പോലെ സംഘട്ടനങ്ങൾക്ക് വലിയ 'അറുതി'യൊന്നും ഉണ്ടായിരുന്നില്ല. വിഭജനത്തിന്റെ കൈപ്പുനീരി വിഴുങ്ങി ഇന്ത്യ ഒരുപാട് വേദനകൾ സഹിച്ചു. അതിനുശേഷം ബഹുസ്വരവും ബഹുഭാഷകളും ആയിരുന്ന ഇന്ത്യയുടെ നാട്ടുരാജ്യ സംവിധാനം ഭാഷാടിസ്ഥാനത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങൾ ആക്കാൻ തീരുമാനം വന്നു. സർദാർ വല്ലഭായി പട്ടേലും നെഹ്റുവും വിപി മേനോനും എല്ലാം അതിന് നേതൃത്വം നൽകി, അങ്ങനെ സർക്കാർ 1956 നവംബർ ഒന്നിന് 'State reorganization act' പ്രകാരം പുതിയ സംസ്ഥാനം രൂപീകരിച്ചു. അതു പ്രകാരം മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് 'കേരളം' എന്ന നാമകരണത്തിൽ യാഥാർത്ഥ്യമായ സംസ്ഥാനമാണ് കേരളം. ട്രാവൻകൂർ' (തിരുവിതാംകൂർ) (തൃശ്ശൂർ മുതൽ കന്യാകുമാരി വരെ), കൊച്ചി' (തൃശ്ശൂർ മുതൽ പാലക്കാട് ഭാഗം വരെ,) മലബാർ (പാലക്കാട് മുതൽ കാസർകോട് വരെ) ഇതായിരുന്നു കേരള രൂപീകരണത്തിന് മുമ്പുള്ള രാജ്യ സംവിധാനങ്ങൾ. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ഇവിടെയുണ്ടായിരുന്നു, അതെല്ലാം അതിരുകൾ കണക്കാക്കി 'മലയാള ഭാഷ' എന്ന അടിസ്ഥാനത്തിൽ കേരള പ്രദേശം രൂപം കൊണ്ടിട്ടുള്ളത്. നീലഗിരി (തമിഴ്നാട്), കാസർകോട് തെക്ക് ഭാഗത്തുള്ള കന്നയുടെ ഭാഗം കേരളത്തോട് ചേർക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. എന്നാലും മനോഹരമായ ഭൂപ്രദേശത്തിന് ഉൽഭാവം സൃഷ്ടിച്ചു. ഇന്ത്യയിൽ നിന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഏറെ വിഭിന്നമായ സാഹചര്യമാണ് കൈരളിയുടെ പ്രദേശം. മതമൈത്രി , സാഹോദര്യം, സ്നേഹം തുടങ്ങി മാനുഷികം തൊട്ട് സാക്ഷരത, ആരോഗ്യം, സമ്പത്ത്, സംസ്കാരം, ദാരിദ്ര്യം നിർമ്മാജനം,സ്വത രാഷ്ടീയം എന്നിവയെല്ലാം കേരളം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ്. 'സാഹിത്യ മേഖല' പരിശോധിച്ചു നോക്കുകയാണെങ്കിൽ വൈക്കം മുഹമ്മദ് ബഷീറും, എസ് കെ പൊറ്റക്കാടും, ഒ വി വിജയനും എംടിയും ഉറൂബും ഒക്കെ നൽകുന്ന 'നർമ്മങ്ങൾ' ഈ മണ്ണിന്റെ സൗന്ദര്യത്തെ വരച്ചു കാണിച്ചു തരുന്നു. വർഗീയതക്കും വിഭജനത്തിനും ഒരിക്കലും വിട്ടുകൊടുക്കാത്ത നാടാണ് കേരളം. സ്നേഹത്തിന്റെ മാധുര്യം ഊറുന്ന നാട്, പ്രകൃതിയും പുഴയും തോടും അരുവിയും സമുദ്രവും നിറഞ്ഞ മനോഹാരിത നിറഞ്ഞ പ്രകൃതി വിസ്മയിപ്പിക്കുന്ന പ്രദേശമാണ് കേരളത്തിന്റെ ഭൂപ്രകൃതി. ആധുനികമായി വലിയ അമ്പരച്ചുംബികളും ഡിജിറ്റൽ സംവിധാനങ്ങൾ, മെട്രോ, ഐടി പാർക്കുകൾ, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം സമ്പന്നമാകുന്നു കേരള സംസ്ഥാനം. ഇനിയും ഒരുപാട് മുന്നോട്ട് നയിക്കാൻ ഉണ്ട്. പന്തുകളിയും കഥകളിയും ഒപ്പനയും കോൽക്കളിയും നിറഞ്ഞ നാട് കലയുടെ വിസ്മയങ്ങളെ ദ്യോതിപ്പിക്കുന്ന നാടാണ് കൈരളി. പഴശ്ശിയുടെയും വാര്യൻ കുന്നന്റെയും മരക്കാറിന്റെയും രക്തം മണക്കുന്ന ഈ നാട് സാമ്രാജ്യത്വത്തോട് ഒരിക്കലും സന്ധി ചെയ്യാത്ത ചരിത്രമാണ് കൈരളിക്ക് അനുഭവിച്ചറിഞ്ഞിട്ടുള്ളത്. അതെല്ലാം നിലനിർത്തി സ്വത്വബോധമുള്ള ചിന്തനീയം ഉടലെടുക്കുന്ന സംസ്കാര സമ്പന്നമാവട്ടെ നമ്മുടെ കേരളം. ഏവർക്കും കേരളപ്പിറവി ആശംസകൾ

CT A Abdul Khader, Trikaripur